ശ്രീ (തിരു) അരുൾ പ്രകാശ രാമലിംഗ വള്ളലാർ അനുഗ്രഹിച്ചരുളിയ "അരുൾ മാർഗം" :
അരുൾ(കൃപ) മാർഗം എന്നുള്ളത് ജീവ കാരുണ്യമേ.
വിവാഹം, പുത്രബാക്ക്യം, വഴിപാടു, വാഗ്‌ദാനം, പ്രശസ്തമായ ആഘോഷങ്ങൾ, മറ്റും ഇവകൾക്കു , ധനം ചെലവ് ചെയ്യുന്നതിനേക്കാൾ , വിശക്കുന്ന ജീവികൾക്ക്, വിശപ്പ് മാറ്റി, ആനന്ദത്തെ ഉണ്ടാക്കുന്ന പ്രത്യേകതയെയാണ് ചെയ്‌യേണ്ടത്. അങ്ങനെ പ്രവൃത്തിക്കുന്നവർ, വിശപ്പുള്ളവർക്കു വിശപ്പ് മാറികിട്ടിയ ആനന്ദത്തിൽനിന്നു, പലമടങ്ങു കൂടുതൽ ആനന്ദം കൈവരിക്കും, ഇത് സത്യം.ജീവ കാരുണ്യം എന്നുള്ളത് ജീവന്റെ , സ്വാഭാവികമായ ഗുണവിശേഷമായതിനാൽ, ആ സ്വഭാവ-വിശേഷം വഴങ്ങാത്ത ജീവന്, ദൈവത്തിന്റെ കൃപ(അരുൾ), ആന്ദര്യത്തിലും, ബാഹ്യത്തിലും, വെളിപ്പടാൻ സാദ്ധ്യമില്ലാത്തതാണ്. ജീവ കാരുണ്യം ഇല്ലാത്ത കഠിനചിത്തന്മാർ (stiff-minded) കെല്ലാം, അവനവന്റെ കഠിനപ്രവൃത്തിക്കനുസരിച്ചു , ചിലയാളുകൾ നരഗവാസികളായും, ചിലയാളുകൾ സമുദ്രവാസികളായും, ചിലയാളുകൾ ആരണ്യ വാസികളായും, ചിലയാളുകൾ കടുവ, സിംഹം, യാളി, ആന, കാട്ടുപോത്ത്, പന്നി, പട്ടി , പൂച്ച, മുതലായ ദുഷ്ട മൃഹങ്ങളായി, ചിലയാളുകൾ പാമ്പു, തേൾ, ഇങ്ങനെയുള്ള വിഷ ജന്തുക്കളായും , ചിലയാളുകൾ മുതല, സ്രാവ്, ഇങ്ങനെയുള്ള കഠിന ജന്തുക്കളായും, ചിലയാളുകൾ കാക്ക, കഴുകൻ, എന്നിങ്ങനെ പക്ഷികളായും , ചിലയാളുകൾ ഏറ്റി , കള്ളി, മുതലായ അശുദ്ധ സസ്യങ്ങളായും ജനിച്ചിരിക്കുന്നു.വിദ്യാഭ്യാസം, ബുദ്ധിശക്തി, ഭോഗം, ഐശ്വര്യം മുതലായവ കുറിച്ച് വിഷമിക്കുന്ന സംസാരി, തൻറെ ഗുണനിലവാരം അനുസരിച്ചു , വിശക്കുന്ന പാവപ്പെട്ടവർക്കു , വിശപ്പ് മാറ്റുന്നതിനെ , ഒരു വ്രതമായിട്ടു , ഒരു അനുഷ്ഠാനമായിട്ടു അനുസരിക്കുവിൻ, ആ പറഞ്ഞ ജീവ കാരുണ്യ അനുസരിപ്പ് , വിദ്യാഭ്യാസം, ബുദ്ധിശക്തി, ഭോഗം, ഐശ്വര്യം മുതലായവ ഉല്പന്നമാക്കും എന്നുള്ളത് സത്യം. വിശക്കുന്നവർക്ക് വിശപ്പ് മാറ്റുന്നതിനെ വ്രതമായിട്ടു അനുസരിക്കുന്ന, ജീവ കാരുണ്യമുള്ള സംസാരിക്കു , വേനൽ കാലത്തു ചൂട് വേദനിക്കില്ല, മണ്ണിന്റെ ചൂട് ബാധിക്കില്ല, ശക്തമായ മഞ്ഞു , കൊടുങ്ങാറ്റ്, ശക്തമായ മഴ, ഇടിമിന്നൽ, ഭീകര തീ, മുതലായ ദുരന്തങ്ങൾ ദുഃഖിക്കില്ല.പുണ്യക്ഷേത്രങ്ങളെ പ്രദക്ഷിണം വെക്കുന്നത്, പുണ്യ തീർത്ഥാടനങ്ങൾ, പുണ്യ സ്ഥലങ്ങളിൽ താമസവും, പുണ്യ മൂർത്തികളെ ദർശിക്കുന്നത്, സ്തോത്രം പാടുന്നത്, ജെബിക്കുന്നത്, വ്രതം അനുഷ്ഠിക്കുന്നത്, യാഗം ഹോമം ചെയ്യുന്നത്, പൂജിക്കുന്നത്, മുതലായ ശരിയാ ക്രിയകളെ അനുഷ്ഠിക്കുന്ന വ്രതികൾമാരും, ഭക്തന്മാരും, ആചാര്യന്മാരും,, ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ, വിഷയ വാസനകളെ ഉപേക്ഷിച്ചു, ഇന്ധ്രിയങ്ങളെ ഒതുക്കി, ദൈവീകത്തിൽ ലയിച്ചു, യോഗ നിഷ്ഠയിൽ ഉള്ള യോഗികളും, അഷ്ടമാ സിദ്ധികളെ വൈദഗ്ദ്യം നേടിയവരും, നിത്യ-അനിത്യങ്ങളെ വിവേചനം ചെയ്‌തു ബന്ധത്തെ ഉപേക്ഷിച്ചു, ബ്രഹ്മ്മനുഭവങ്ങളെ ലഭിച്ച ജ്ഞാനിമാരും, ജീവ കാരുണ്യം എന്ന ഒരു താക്കോലിനെ സമ്പാദിച്ചിട്ടില്ലെങ്കിൽ, മോക്ഷം/വീടുപേര് എന്ന, ഏറ്റവും ഉയർന്ന വീടിനെ എത്തിച്ചേരാനായിട്ടു, വീണ്ടും വീണ്ടും ജനിച്ചു , ജീവ കാരുണ്യം പ്രവൃത്തിച്ചിടട്ടെ പൂർത്തിയാവുകയുള്ളു എന്നറിയണം. പ്രകൃതി ഐശ്വര്യങ്ങളെ നേടി, തടസ്സമില്ലാത്ത നിത്യ ജീവിതം, എങ്ങിനെ നേടിയെടുക്കുമെന്നറിയണമെങ്കിൽ, ദൈവത്തിന്റെ സ്വാഭാവിക വെളിപ്പാടായ അരുളിനെ(കൃപ) കൊണ്ട് മാത്രമേ ലഭിക്കുകയുള്ളുവെന്നറിയണം.
അരുൾ എന്നുവെച്ചാൽ ദൈവത്തിന്റെ ദയ (കടവുൾ ദയ) ;
ദൈവത്തിന്റെ സ്വാഭാവിക വെളിപ്പാട്. ജീവ കാരുണ്യം എന്നത് ജീവന്റെ ദയ. : ജീവന്റെ ആത്മ സ്വാഭാവിക വെളിപ്പാട്.സർവ ജീവികളോട് സ്നേഹം പരിമാരി, ദൈവത്തിന്റെ സ്നേഹമായ മഹാസ്നേഹത്തെ ലഭിക്കു. അതായത്, ദയ കൊണ്ട് ദയ ലഭിക്കുകയും ; തിരിച്ചറിവ് കൊണ്ട് തിരിച്ചറിവ് ലഭിക്കുകയും സാദ്യമാണ്.